നീലത്താമര എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയ താരമായ നടിയാണ് അർച്ചന കവി. താരം വിവാഹ ശേഷം സിനിമയിൽ വന്നിരുന്നില്ല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തിയിരിക്കുകയാണ് ഇപ്പോൾ അർച്ചന.
പത്ത് വർഷത്തെ ഇടവേളയിൽ ഡിവോഴ്സ് അടക്കമുള്ള കാര്യങ്ങൾ നടന്നിരുന്നുവെന്ന് അടുത്തിടെ നടി തുറന്നു പറഞ്ഞിരുന്നു. അർച്ചന പറഞ്ഞ കൂടുതൽ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.
കുട്ടിക്കാലം മുതൽ സുഹൃത്തായിരുന്ന അബിഷ് മാത്യു ആയിരുന്നു അർച്ചനയുടെ ഭർത്താവ്. "ഞങ്ങൾ കുട്ടിക്കാലം തൊട്ടേയുള്ള ഫ്രണ്ട്സ് ആയിരുന്നു. പക്ഷേ വിവാഹം എന്നത് വ്യത്യസ്തമാണ്. ഒരു കൂരയ്ക്കുള്ളിൽ താമസിക്കുമ്പോഴാണല്ലോ യഥാർത്ഥ ആളെ മനസിലാകുന്നത്. അദ്ദേഹമോ ഞാനോ മോശപ്പെട്ട വ്യക്തികളല്ല. ഫ്രണ്ട്സായി നിന്നാൽ മതിയായിരുന്നു. അടുത്ത സ്റ്റെപ്പിലേക്ക് പോകാൻ പാടില്ലായിരുന്നു. ഞങ്ങൾ പിരിയാൻ കാരണം അത് വ്യക്തിപരമാണ്. അത് പൊതുവേദിയിൽ പറയാൻ താല്പര്യമുള്ള ആളല്ല ഞാൻ. എന്തോ കാരണം കൊണ്ട് ഒന്നിച്ചുള്ള ജീവിതം വർക്കൗട്ട് ആയില്ല. എനിക്ക് കിട്ടിയത് നല്ലൊരു വിവാഹവും നല്ല ഡിവോഴ്സുമായിരുന്നു. അത് അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പരസ്പരം പഴിചാരനോ ചീത്ത പറയാനോ പോയിട്ടില്ല. അവൻ വേറെ കെട്ടിപ്പോയി. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. അതിനിടയിൽ എന്തിനാണ് അനാവശ്യമായ പ്രശ്നങ്ങൾ", എന്നാണ് അർച്ചന തന്റെ വേർപിരിയലിനെ കുറിച്ച് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്