ലോകപ്രശസ്ത വീഡിയോ ഗെയിമിൽ കാമിയോ റോളിൽ സംവിധായകൻ എസ്.എസ്. രാജമൗലി. ഹിഡിയോ കോജിമ ഒരുക്കിയ ജാപ്പനീസ് വീഡിയോ ഗെയിമായ 'ഡെത്ത് സ്ട്രാൻഡിംഗ് 2: ഓൺ ദി ബീച്ചി'ലാണ് രാജമൗലി വേഷമിട്ടത്.
അദ്ദേഹത്തിന്റെ മകനും ലൈൻ പ്രൊഡ്യൂസറുമായ എസ്.എസ്. കാർത്തികേയയും ഇതേ വീഡിയോ ഗെയിമിൽ അഭിനയിച്ചിട്ടുണ്ട്. കാമിയോ വേഷത്തിലാണ് ഇരുവരും എത്തുന്നത്.
ഈ മാസം 26-ന് ആഗോളതലത്തിൽ പുറത്തിറങ്ങുന്ന വീഡിയോ ഗെയിമാണ് ‘ഡെത്ത് സ്ട്രാൻഡിംഗ് 2: ഓൺ ദി ബീച്ച്’. ഗെയിമിൽ രാജമൗലിയും കാർത്തികേയയും പ്രത്യക്ഷപ്പെടുന്ന ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കഥപറച്ചിലിനും ദൃശ്യമനോഹാരിതയ്ക്കും പേരുകേട്ട വീഡിയോ ഗെയിമുകളിലൂടെ അറിയപ്പെടുന്ന, ക്രിയേറ്റർമാരിൽ ഒരാളാണ് ഹിഡിയോ കോജിമ.
ഏപ്രിലിൽ കോജിമയും രാജമൗലിയും കാർത്തികേയയും വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. ഇക്കാര്യം കാർത്തികേയ തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ‘ആർആർആർ’ പുറത്തിറങ്ങിയ സമയത്ത്, രാജമൗലി ജപ്പാനിൽ കോജിമയുടെ സ്റ്റുഡിയോ സന്ദർശിച്ചിരുന്നു.
ഹോളിവുഡ് അഭിനേതാക്കളായ നോർമൻ റീഡസ്, എൽ ഫാനിംഗ്, ലിയ സൈഡോക്സ് എന്നിവരും ഡെത്ത് സ്ട്രാൻഡിംഗ് 2: ഓൺ ദി ബീച്ചിൽ അഭിനയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്