ബോളിവുഡിലെ സുൂപ്പര്‍ താരങ്ങളാണ് ആമിര്‍ ഖാനും ഷാരൂഖ് ഖാനും. സിനിമയിലെത്തിയ കാലത്ത് നല്ല അടുപ്പത്തിലായിരുന്നു ആമിറും ഷാരൂഖ് ഖാനും. എന്നാല്‍ ഇടക്കാലത്ത് ഇരുവരും പിണക്കത്തിലായിരുന്നു. പരസ്യമായി തന്നെ പരസ്പരം കളിയാക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
ആമിര്‍ ഖാന്‍-ഷാരൂഖ് ഖാന്‍ പോരിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് തന്റെ വളര്‍ത്തു നായയ്ക്ക് ആമിര്‍ ഖാന്‍ ഷാരൂഖ് എന്ന് പേരിട്ട സംഭവം.
ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ മനസ് തുറന്നത്. തന്റെ പ്രവര്‍ത്തി തീര്‍ത്തും ബാലിശമായിരുന്നുവെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
''ഞാനും ഷാരൂഖും പരസ്പരം പലതും പറഞ്ഞിരുന്നൊരു കാലമായിരുന്നു അത്. ചിലപ്പോള്‍ അദ്ദേഹത്തിന് എന്നോട് അനിഷ്ടം തോന്നിയിട്ടുണ്ടാകാം.
ഷാരൂഖ് ഖാന്‍ എന്റെ അടുത്ത സുഹൃത്താണ്. കരിയര്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു. പക്ഷെ 10-15 വര്‍ഷം മുമ്പ് അതെല്ലാം അവസാനിച്ചു. എന്റെ ഭാഗത്തു നിന്നും, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും. അതെല്ലാം തീര്‍ത്തും ബാലിശമായിരുന്നു'' എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്