ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് ചിത്രമായ 'ഷോലെ'യിലെ അഭിനേതാക്കളുടെ പ്രതിഫലം പുറത്ത്. അമിതാഭ് ബച്ചനല്ല, വീരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധര്‍മേന്ദ്രയ്ക്കാണ് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചതെന്നാണ് ഇന്ത്യഡോട്ട്‌കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
1.5 ലക്ഷമായിരുന്നു ചിത്രത്തില്‍ ധര്‍മേന്ദ്രയുടെ പ്രതിഫലം എന്ന് റിപ്പോര്‍ട്ട് പറയുന്നു. അമിതാഭ് ബച്ചന് ലഭിച്ചതാകട്ടെ ഒരുലക്ഷം രൂപ. ബച്ചനേക്കാള്‍ കൂടുതല്‍ പ്രതിഫലം, ഠാക്കൂര്‍ ബല്‍ദേവ് സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജീവ് കുമാറിന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
1.25 ലക്ഷം രൂപയാണ് സഞ്ജീവ് കുമാറിന് ലഭിച്ചത്. ഗബ്ബര്‍ സിങ്ങിന്റെ വേഷത്തിലെത്തിയ അംജദ് ഖാന് 50,000 രൂപ പ്രതിഫലം ലഭിച്ചു. ഹേമാ മാലിനിയ്ക്ക് 75,000 രൂപയുമായിരുന്നു പ്രതിഫലം.
കൂട്ടത്തില്‍ ഏറ്റവും കുറവ് പ്രതിഫലം ജയാ ബച്ചനായിരുന്നു. 35,000 രൂപമാത്രമാണ് ജയാ ബച്ചന് ലഭിച്ചത്. 1975-ലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ആഗസ്റ്റില്‍ ചിത്രം 50 വര്‍ഷം പൂര്‍ത്തിയാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്