നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയ ബിടിഎസ് താരങ്ങളായ ജിമിനും ജങ്കൂക്കും Are You Sure എന്ന ഷോയുടെ സെക്കന്റ് സീസണുമായി തിരിച്ചെത്തുന്നു.
തങ്ങളുടെ യാത്രകളുടെ വ്യത്യസ്തമായ കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ജിമിന്റെയും ജങ്കൂക്കിന്റെയും ഷോ ആണ് Are You Sure. ഇരുവരും സൈനിക സേവനത്തിൽ ആയിരിക്കുമ്പോൾ, കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആണ് നേരത്തെ ചിത്രീകരിച്ചുവച്ചിരുന്ന Are You Sure ന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത്.
എട്ട് എപ്പിസോഡുകളായി പുറത്തുവന്ന ആദ്യ സീസണിൽ, യുഎസ് യാത്രയിലെ മറക്കാൻ കഴിയാത്ത ഓർമകളും ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിലേക്കും ജപ്പാനിലെ സപ്പോറയിലേക്കും നടത്തിയ യാത്രകളൊക്കെയാണ് ഉൾപ്പെടുത്തിയിരുന്നത്. ആദ്യ സീസൺ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു.
സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷം ജിമിനും ജങ്കൂക്കും നേരെ പോയത് സ്വിറ്റ്സർലാന്റിലും വിയറ്റ്നാമിലുമൊക്കെയായിരുന്നു. അവിടെയുള്ള രസകരമായ അനുഭവങ്ങളും സാഹസികതകളുമൊക്കെയാണ് സെക്കന്റ് സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്