തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് ഗിറ്റാറിസ്റ്റായും കൊറിയൻ ഗായകനുമായ ജുക്ജെ. ജുക്ജെ പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാവും എന്ന ഗോസിപ്പുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നുണ്ടായിരുന്നു. ഗോസിപ്പുകൾ ശരിവച്ച് ഗായകനും രംഗത്തെത്തി.
പ്രശസ്ത ഗായികയും ബ്രോഡ്കാസ്റ്ററും യൂട്യൂബറുമായ ഹർ സോങ് യോനെയാണ് ജുക്ജെയുടെ വധു. കൊറിയൻ മാധ്യമങ്ങളിൽ സുപരിചിതയാണ് ജുക്ജെയുടെ പങ്കാളി ഹർ സോങ് യോൺ. കരാ (KARA) അംഗമായ ഹർ യോങ്‌ജിയുടെ മൂത്ത സഹോദരി എന്ന നിലയിലും ഹർ സോങ് യോൺ പരിചിതയാണ്.
എന്റെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാളെ ഞാൻ കണ്ടുമുട്ടിയിരിക്കുന്നു. എന്നെ ഞാനായിത്തന്നെ സ്വീകരിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു അമൂല്യ വ്യക്തിയെയാണ് ഞാൻ കണ്ടുമുട്ടിയത്, ഞങ്ങളുടെ ഭാവി ജീവിതം ഒരുമിച്ച് ചെലവഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു- എന്നാണ് ജുക്ജെ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്