1980 കളിലും 1990 കളിലും ഹിന്ദി സിനിമാ വ്യവസായത്തിൽ അധോലോകം ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു എന്നത് പരസ്യമായ ഒരു രഹസ്യമാണ്. ഏതാണ്ട് ആ കാലഘട്ടത്തിൽ, 1980 കളുടെ അവസാനത്തിൽ, കസിൻ മൻസൂർ ഖാന്റെ സംവിധാനത്തിലെ ആദ്യ ചിത്രമായ ഖയാമത് സേ ഖയാമത് തക് എന്ന ചിത്രത്തിലെ നായകനായി ആമിർ ഖാൻ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു.
ആ സമയത്ത് അതായത് 1990-കളുടെ അവസാനത്തിൽ, അദ്ദേഹത്തിന് അധോലോക സംഘം സംഘടിപ്പിച്ച പാർട്ടിയിലേക്കുള്ള ക്ഷണം ലഭിച്ചു.
ദുബായിൽ, നടക്കുന്ന ഒരു പാർട്ടിയിലേക്ക് എന്നെ ക്ഷണിക്കാൻ അധോലോകത്തിൽ നിന്നുള്ള ചിലർ എന്നെ സന്ദർശിച്ചിരുന്നു,- ആമിർ പറഞ്ഞു. എന്നാല്‍ ആ ഓഫര്‍ ഞാൻ നിരസിച്ചു.
"അവർ ഒരുപാട് ശ്രമിച്ചു. എനിക്ക് പണവും എന്റെ ഇഷ്ടാനുസരണം എന്തും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. ഞാൻ വഴങ്ങിയില്ല. അവർ പെട്ടെന്ന് സ്വരം മാറ്റി ആമിര്‍ ആ പാര്‍ട്ടിയില്‍ പങ്കെടുക്കും എന്ന് ഇതിനോടകം അവര്‍ പ്രഖ്യാപിച്ചതിനാൽ അത് അവർക്ക് അഭിമാനപ്രശ്നമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി.
എന്‍റെ ജീവിതം നിങ്ങളുടെ ഇഷ്ടപ്രകാരം ജീവിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ വഴിയെ വരാന്‍ ഞാൻ തയ്യാറല്ല എന്നായിരുന്നു എന്റെ മറുപടി. ഒരു മാസത്തോളം നിരന്തരം അവർ എന്നെ കാണാൻ വന്നെങ്കിലും, ഞാൻ ആ നിലപാടില്‍ തന്നെയായിരുന്നു. നിങ്ങൾക്ക് എന്നെ മർദ്ദിക്കാം, കൈകാലുകൾ കെട്ടി ബലമായി കൊണ്ടുപോകാം, പക്ഷേ ഞാൻ സ്വന്തം ഇഷ്ടപ്രകാരം വരില്ല" എന്നായിരുന്നു ആമിറിന്റെ ധീരമായ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്