ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും പത്രപ്രവർത്തക ലോറൻ സാഞ്ചസും ഇറ്റലിയിലെ വെനീസിൽ വച്ച് വിവാഹിതരായി. പച്ചപ്പു നിറഞ്ഞ സാൻ ജോർജിയോ മാഗിയോർ ദ്വീപിലാണ് ചടങ്ങ് നടന്നത്.
ലോറൻ സാഞ്ചസ് വെളുത്ത ലെയ്സ് ഗൗണിലും, ബെസോസ് ബ്ലാക്ക് ക്ലാസിക് എക്സിക്യൂട്ടീവ് ലൂക്കിലുമാണ് പ്രത്യക്ഷപ്പെട്ടത്. വിവാഹ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
ചടങ്ങിൽ ഓപ്ര വിൻഫ്രി, ബാരി ഡില്ലർ, ഒർലാൻഡോ ബ്ലൂം, ലിയോനാർഡോ ഡികാപ്രിയോ, സംഗീത കലാകാരന്മാരായ അഷർ, ജുവൽ എന്നിവരെല്ലാം സന്നിഹിതരായിരുന്നു.
കൂടാതെ, മുൻ എൻഎഫ്എൽ ക്വാർട്ടർബാക്ക് ടോം ബ്രാഡി, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തുടങ്ങിയ സാങ്കേതിക പ്രമുഖരും ക്ഷണിക്കപ്പെട്ടിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും, അദ്ദേഹത്തിന്റെ മകൾ ഇവാങ്ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്‌നറും ജോഷ് കുഷ്‌നറും ഭാര്യ മോഡലായ കാർലി ക്ലോസും ചടങ്ങിൽ പങ്കെടുത്തു.
മക്കെൻസി സ്കോട്ടുമായുള്ള 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച ബെസോസ് നാല് വർഷത്തിന് ശേഷമാണ് 2023-ൽ സാഞ്ചസുമായുള്ള വിവാഹനിശ്ചയം നടത്തിയത്. ബെസോസ്-സാഞ്ചസ് വിവാഹത്തിന് കുറഞ്ഞത് 40 മില്യൺ യൂറോ അല്ലെങ്കിൽ ഏകദേശം 46 മില്യൺ ഡോളർ (400 കോടി രൂപ) യാണ് ചിലവായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്