ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമയുടെ 90–ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഹോളിവുഡ് നടൻ റിച്ചാർഡ് ഗെരെ ധർമ്മശാലയിലെത്തി.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ദലൈലാമയുടെ ജന്മദിനം ജൂലൈ 6 ന് ആണെങ്കിലും, ടിബറ്റൻ കലണ്ടർ അനുസരിച്ച് ജൂൺ 30 ന് ആഘോഷങ്ങൾ ആരംഭിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആത്മീയ നേതാക്കളെയും വിശിഷ്ട വ്യക്തികളെയും അഭ്യുദയകാംക്ഷികളെയും ഈ പരിപാടി ആകർഷിച്ചുവരുന്നു.
നെച്ചുങ് ആശ്രമത്തിൽ നടന്ന പരിപാടിയിൽ എഎൻഐയോട് സംസാരിച്ച ഗെരെ , " പരിശുദ്ധ പിതാവിന്റെ 90-ാം ജന്മദിനം, അദ്ദേഹത്തിന്റെ നല്ല ആരോഗ്യം, ശക്തി, അനുകമ്പ എന്നിവ ആഘോഷിക്കാൻ ഞങ്ങൾ ഇവിടെ ധർമ്മശാലയിൽ എത്തിയിരിക്കുന്നു. നെച്ചുങ് എന്റെ ഏറ്റവും പഴയ സുഹൃത്തുക്കളിൽ ഒരാളാണ്. ഈ ആശ്രമം എനിക്കും എന്റെ മകനും വളരെ പ്രധാനമാണ്" അദ്ദേഹം പറഞ്ഞു.
അതേസമയം ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ തന്റെ 90–ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 1935 ൽ ടിബറ്റിലെ ലാമോ ധൊൻദപ് ഗ്രാമത്തിൽ ജനിച്ച ദലൈലാമയുടെ പൂർവാശ്രമത്തിലെ പേര് ടെൻസിൻ ഗ്യാറ്റ്സോ എന്നാണ്.
ടിബറ്റൻ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് ദലൈലാമയെങ്കിലും 2011 ൽ തിരഞ്ഞെടുക്കപ്പെട്ട പ്രവാസസർക്കാരിന് ഭരണച്ചുമതല കൈമാറി അദ്ദേഹം കീഴ്‌വഴക്കം ലംഘിച്ചിരുന്നു. 1989 ൽ സമാധാനത്തിനുള്ള നൊബേലിന് അർഹനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്