ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തുടക്കത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ.
സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്. ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത് വന്നതിന് പിന്നാലെ മകൾക്ക് ആശംസകളുമായി മോഹൻലാൽ രംഗത്തെത്തി.
‘മായക്കുട്ടി, ഇത് സിനിമയോടുള്ള പ്രണയത്തിന്റെ മികച്ച തുടക്കമാകട്ടെ’ എന്നാണ് മകൾ വിസ്മയയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്. ‘മായക്കുട്ടി ,’തുടക്കം’ സിനിമയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആദ്യ പടിയാകട്ടെ’, എന്നാണ് മോഹൻലാൽ പങ്കുവെച്ചത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്