ഒരു കാലത്ത് ഹോളിവുഡിലെ താരദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. 2016-ല്‍ വേര്‍പിരിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടവും തുടങ്ങിയിരുന്നു. 2024ൽ നിയമപരമായി ഇരുവരും വേർപിരിഞ്ഞു. മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ഇരട്ടകളായ നോക്‌സ്, വിവിയെൻ എന്നിങ്ങനെ ആറ് മക്കളാണ് ഇവർക്കുള്ളത്.
ഇപ്പോഴിതാ മൂത്ത രണ്ട് ആൺമക്കളായ മാഡോക്സും പാക്സുമായുള്ള ബന്ധം വിച്ഛേദിച്ചതിൽ മുൻ ഭർത്താവ് ബ്രാഡ് പിറ്റിനോട് കടുത്ത ദേഷ്യത്തിലാണ് ആഞ്ചലീന ജോളി എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
ബ്രാഡ് പിറ്റിന് കുട്ടികളോടുള്ള, പ്രത്യേകിച്ച് മാഡോക്സിനോടും പാക്സിനോടുമുള്ള ദേഷ്യത്തിനെതിരെ ആഞ്ചലീന ജോളി പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. റഡാർ ഓൺലൈനിന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ട് അനുസരിച്ച്, ഈ ബന്ധം കാണുമ്പോൾ തന്റെ ഹൃദയം തകർന്നിരിക്കുന്നു എന്ന് ജോളി സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നും റിപോർട്ടുകൾ പറയുന്നു.
കുട്ടികളുടെ തെറ്റുകൾ അവരുമായുള്ള ബന്ധം വിച്ഛേദിക്കാൻ കാരണമായി ഉപയോഗിച്ചതിന് പിറ്റിനെ ജോളി വെറുക്കുന്നു എന്ന് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ഇതിലെല്ലാം കാരണക്കാരി താൻ ആണെന്ന് വാദിക്കുന്നതിലും ജോളി രോഷാകുലയാണ്. ആരോ മുതിർന്ന ആൺകുട്ടികളെ തനിക്കെതിരെ തിരിച്ചുവിട്ടു എന്നാണ് നടൻ വിശ്വസിക്കുന്നതെന്ന് റിപോർട്ടുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്