കാലിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപണവുമായി യുവാവ്

DECEMBER 31, 2025, 4:53 AM

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണവുമായി യുവാവ് രംഗത്ത്.പുന്നപ്ര സ്വദേശി അനന്തു അശോകനാണ് പരാതിക്കാരൻ.വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിൻ്റെ കാലിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി.

ജൂലൈ 17നാണ്  അനന്തുവിന് അപകടം സംഭവിച്ചത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിക്കുകയും ശസ്ത്രക്രിയ്ക്ക് ശേഷം 19ന് ഡിസ്ചാർജ് ആവുകയും ചെയ്തിരുന്നു.എന്നാൽ വലതു കാലിലെ വേദന മാറാതായതോടെ സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് പുറത്തെടുത്തത്. അഞ്ചു മാസത്തോളമാണ് വേദന സഹിച്ചു നടന്നതെന്നും അനന്തു അശോകൻ പറഞ്ഞു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് അനന്തു പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam