ജൂലൈ 15 മുതൽ ഇന്ത്യൻ ഹൈവേകളിൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഫ്രീ കൊടുക്കണോ? സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്തയാണ് ഇത്.
എന്നാൽ പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി രംഗത്തെത്തി. ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരുചക്ര വാഹനങ്ങൾക്ക് തുടർന്നും ടോളിൽ ഇളവ് ലഭിക്കും. ഹൈവേയിൽ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരിൽ നിന്ന് ടോൾ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നും അത്തരമൊരു തീരുമാനമൊന്നും നിർദ്ദേശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്‍കരി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങൾക്ക് ടോൾ പൂർണമായും ഒഴിവാക്കുന്നത് തുടരുമെന്നും സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി എഴുതുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്