ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ കെ-പോപ്പ് സംഗീത ഗ്രൂപ്പാണ് ബിടിഎസ്. 'ബട്ടർ', 'ഡൈനാമൈറ്റ്', 'ഐഡൽ', 'മൈക്ക് ട്രൂപ്പ്', 'പെർമിഷൻ ടു ഡാൻസ്' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കവർന്നെടുത്തവരാണ് ബിടിഎസ്. അങ്ങനെ, കൊറിയൻ സംഗീതവും ആ സംഗീത വിഭാഗത്തിനൊപ്പം വന്ന പോപ്പ് സംസ്കാരവും യുവാക്കൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു.
ഇപ്പോൾ, കെ-പോപ്പ് ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത! ഇന്ത്യയിലേക്ക് ഹൈബ് വരുന്നു. ബിടിഎസിന്റെ ഉടമകൾ എന്ന് വിളിക്കാവുന്ന വിനോദ കമ്പനിയാണ് ഹൈബ്. മുംബൈയിൽ അവർ ഒരു ഓഫീസ് തുറക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ബിടിഎസ് താരങ്ങളുടെ പുനഃസമാഗമത്തിനായി ലോക സംഗീത ലോകം കാത്തിരിക്കുകയാണ്. അതിനുമുമ്പ് തന്നെ മുംബൈയിൽ ഒരു ഓഫീസ് തുറക്കാൻ ഹൈബ് പദ്ധതിയിടുന്നത്. 2025 സെപ്തംബർ അല്ലെങ്കിൽ ഒക്ടോബറോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം.
ഇന്ത്യയിൽ കെ-പോപ് കൾച്ചർ വളർത്താനും ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യുന്ന ബാൻഡ് മെമ്പേഴ്സിൻ്റെ ട്രയിനിങ്ങിനുമായാണ് കമ്പനി സ്ഥാപിക്കുക. ഒക്ടോബർ അവസാനത്തോടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കുമെന്ന് ഹൈബ് ചെയർമാൻ ബാങ് സി ഹ്യുക്ക് അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്