അമേരിക്കൻ ഗായികയും, നടിയുമായ ബിയോൺസിന്റെ "കൗബോയ് കാർട്ടർ" ടൂറിനിടെ അപകടം. ഹ്യൂസ്റ്റണിൽ ഷോ നടത്തുന്നതിനിടെ സാങ്കേതിക തകരാറുമൂലം കാർ പ്രോപ്പ് അപകടകരമായി ചരിഞ്ഞു വെന്നാണ് സൂചന.
സ്റ്റേഡിയത്തിൽ പാടുന്നതിനിടയിൽ, ബിയോൺസ് ഒരു ഫ്ലയിങ് കാറിൽ കയറി. ആരാധകരുമായി കൂടുതൽ സംവദിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്.
എന്നാൽ പെട്ടെന്ന് തന്നെ അത് ഒരു വശത്തേക്ക് ചായാൻ തുടങ്ങി. കാർ കൂടുതൽ ചാഞ്ഞപ്പോൾ ജനക്കൂട്ടം നിലവിളിച്ചു. ഇതോടെ ബിയോൺസിനെ സുരക്ഷിതമായി നിലത്തേക്ക് ഇറക്കുകയായിരുന്നു.
അവരുടെ കമ്പനിയായ പാർക്ക്‌വുഡ് പിന്നീട് ഇൻസ്റ്റാഗ്രാം സ്റ്റോറീയിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ സംഭവം സ്ഥിരീകരിച്ചു. "ഇന്ന് രാത്രി ഹ്യൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ, ഒരു സാങ്കേതിക തകരാറ് ഫ്ലയിങ് കാർ ചരിഞ്ഞു. ബിയോൺസിനെ പെട്ടെന്ന് താഴെയിറക്കി, ആർക്കും പരിക്കില്ല. ഷോ ഒരു അനിഷ്ട സംഭവവും കൂടാതെ തുടർന്നു.''പാർക്ക്‌വുഡ് കൂട്ടിച്ചേർത്തു.
ബിയോൺസിന്റെ 22 ദിവസത്തെ "കൗബോയ് കാർട്ടർ" ടൂറിന്റെ ഭാഗമായിരുന്നു ഹ്യൂസ്റ്റണിലെ സംഗീത പരിപാടി. ജൂലൈ 4, 7 തീയതികളിൽ വാഷിംഗ്ടൺ ഡി.സിയിലാണ് ടൂർ. തുടർന്ന് ജൂലൈ 10, 11 തീയതികളിൽ അറ്റ്ലാന്റയിൽ അവസാന പ്രകടനങ്ങൾ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്