ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കാമെന്ന് റിപ്പോർട്ടുകൾ. 97-ാമത് ഓസ്‌കാർ പുരസ്‌കാരദാന ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ നടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
96 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഓസ്കാർ 2025 റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ചരിത്രത്തിൽ ഇതുവരെ ഓസ്കാർ അവാർഡ് ദാന ചടങ്ങ് മുടങ്ങിയിട്ടില്ല.
ടോം ഹാങ്ക്സ്, എമ്മ സ്റ്റോൺ, മെറിൽ സ്ട്രീപ്പ്, സ്റ്റീവൻ സ്പിൽബർഗ് എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക അക്കാദമി അവാർഡ് കമ്മിറ്റികൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.
"ലോസ് ഏഞ്ചല്‍സിലെ ജനങ്ങൾ ഒരു ദുരന്തം നേരിടുമ്പോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിൽ ബോർഡിന് ആശങ്കയുണ്ട്. അടുത്ത ആഴ്ചയിൽ തീ അണഞ്ഞാലും ജനങ്ങളുടെ മാനസികമായ വേദന വളരെ വലുതായിരിക്കും. അതിനാൽ ഈ അവസരത്തിൽ ജനങ്ങൾക്കുള്ള ഉള്ള പിന്തുണയിലും ധനസമാഹരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് അധികൃതർ കരുതുന്നു, "വെന്ന് ചില അധികൃതരെ ഉദ്ധരിച്ച് 'ദി സൺ' റിപ്പോർട്ട് ചെയ്തു.
ലോസ് ഏഞ്ചല്‍സിലുണ്ടായ കാട്ടുതീയില്‍ ഇതുവരെ 25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെ കാണാനില്ലെന്നാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസമായി പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ 12,000 കെട്ടിടങ്ങളാണ് കത്തി ചാമ്പലായത്. തീ അണച്ചതിന് ശേഷമുള്ള തിരച്ചിലുകൾക്ക് ശേഷം മാത്രമേ കൃത്യമായ നാശനഷ്ടത്തിന്റെ കണക്കുകൾ പറയാൻ സാധിക്കുവെന്ന് അധികൃതർ അറിയിച്ചു. നിരവധി ഹോളിവുഡ് താരങ്ങൾക്ക് അടക്കം കാട്ടുതീയിൽ വീട് നഷ്ടപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്