തെന്നിന്ത്യന്‍ താര സുന്ദരി രശ്‌മിക മന്ദാനയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ജിമ്മില്‍ പരിശീലിക്കുന്നതിനിടെയിലാണ് താരത്തിന് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
ഇതേ തുടർന്ന് സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'സിക്കന്ദറി'ന്‍റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചു. അതേസമയം താരം സുഖം പ്രാപിച്ചു വരികയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
'കഴിഞ്ഞ ദിവസം രശ്‌മികയ്ക്ക് ജിമ്മില്‍ വച്ച് പരിക്കേറ്റിരുന്നു. താരം ഇപ്പോള്‍ വിശ്രമത്തിലാണ്. സുഖം പ്രാപിച്ചു വരുന്നുണ്ട്. ഷൂട്ടിങ് നടക്കുന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഉടന്‍ അഭിനയിക്കാനാകുമെന്നാണ് പ്രതീക്ഷ' എന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്