പ്രമുഖ തമിഴ് നടൻ ജയം രവി പേരുമാറ്റി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്‍റെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഇനി മുതല്‍ ആരാധകര്‍ക്ക് എന്നെ രവി എന്ന് വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം അറിയിച്ചു.
ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസ അറിയിച്ചുകൊണ്ടാണ് താരം പേരുമാറ്റം പ്രഖ്യാപിച്ചത്. നാളെയാണ് രവി മോഹന്‍ ചിത്രം കാതലിക്ക നൈരമില്ലൈ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായിക്കൂടിയാണ് പേരുമാറ്റം.
പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനായ രവി നായകനായി അരങ്ങേറ്റം കുറിച്ച ജയം എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് ജയം രവിഎന്ന് അറിയപ്പെടാൻ തുടങ്ങിയത്.
പേരിലെ മാറ്റത്തിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനിയും താരം പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്