തനിക്കെതിരെ തുടർച്ചയായി അശ്ലീല പരാമർശം നടത്തുന്നെന്ന നടി ഹണി റോസിന്റെ പരാതിയിൽ ഇന്നലെയാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഹണി റോസിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി മെറീന മൈക്കിൾ.
താൻ ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ സ്ഥാപനങ്ങളിൽ ഉദ്ഘാടനത്തിന് പോയിട്ടുണ്ടെന്നാണ് മെറീന വെളിപ്പെടുത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിന് പോകരുതെന്ന് തന്നോട് പലരും പറഞ്ഞിട്ടുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്ന പല കമന്റുകളും മുമ്പ് കേട്ടിട്ടുള്ളതിനാൽ അദ്ദേഹം അവിടെ ഉണ്ടോയെന്ന് ചോദിച്ച്, ഇല്ല എന്ന് ഉറപ്പിച്ച ശേഷം മാത്രമേ താൻ അവിടെ പോയിട്ടുള്ളൂ എന്നും താരം വ്യക്തമാക്കുന്നു.
അതേസമയം അവിടത്തെ ജീവനക്കാർ വളരെ മാന്യമായിട്ടാണ് തന്നോട് പെരുമാറിയതെന്നും നടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്