പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് യാഷ് ചിത്രം ടോക്‌സിക്ക്. ചിത്രത്തിന്റെ അപ്‌ഡേറ്റ് യാഷിന്‍റെ പിറന്നാൾ ദിനത്തിൽ ബര്‍ത്ത് ഡേ പീക് വീഡിയോയിലൂടെ അണിയറപ്രവർത്തകർ റിലീസ് ചെയ്തു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്.
ടോക്സിക്കിലെ ആഘോഷനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് ആണ് വൈറൽ ആയത്. മുതിർന്നവർക്കുള്ള യക്ഷിക്കഥയായ ടോക്‌സികിന്‍റെ ഗ്ലിമ്പ്സ് പ്രേക്ഷകരെ ശരിക്കും ആവേശത്തിൽ ആക്കിയിട്ടുണ്ട്.
യാഷിന് ഇന്ന് 39 വയസ്സ് തികയുകയാണ്. 'ബർത്ത്ഡേ പീക്ക്' വീഡിയോയുടെ രൂപത്തിൽ ആണ് താരത്തിന് അണിയറപ്രവർത്തകർ പിറന്നാൾ സമ്മാനം നൽകിയിരിക്കുന്നത്.
ബർത്ത്‌ഡേ പീക്കിൽ വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ചിരിക്കുന്ന യാഷ് ഒരു പാര്‍ട്ടിയില്‍ എത്തുന്നതാണ് കാണിക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിനും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിനും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിച്ച ടോക്സിക് സംവിധാനം ഗീതു മോഹൻദാസാണ്. ചിത്രം 2025 ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യും എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്