'ആ കഥാപാത്രത്തിന് വേണ്ടി താൻ സ്വയം പീഡിപ്പിച്ചു'; വെളിപ്പെടുത്തി ഫ്ലോറൻസ് പ്യൂ

JANUARY 7, 2025, 11:21 PM

 മിഡ്‌സോമ്മർ എന്ന ഹൊറർ ചിത്രത്തിലെ പ്രകടനത്തിന്  മികച്ച നിരൂപക പ്രശംസ നേടിയ നടിയാണ് ബ്രിട്ടിഷ് നടി ഫ്ലോറൻസ് പ്യൂ. അടുത്തിടെ 'ദി റെയിൻ വിത്ത് ജോഷ് സ്മിത്ത്' എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ മിഡ്‌സോമ്മറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഫ്ലോറൻസ്തുറന്ന് സംസാരിച്ചിരുന്നു. 

ചിത്രീകരണത്തിനിടെ കടന്ന് പോയ വൈകാരിക നിമിഷങ്ങളെ കുറിച്ചുള്ള അനുഭവം അവർ പങ്കുവെച്ചു. ആ കഥാപാത്രത്തിന് വേണ്ടി താൻ സ്വയം പീഡിപ്പിച്ചുവെന്നാണ് ഫ്ലോറൻസ് പറഞ്ഞത്.

എങ്ങനെയാണ് താങ്കളുടെ മാനസികാരോഗ്യത്തെ സ്വയം നോക്കുന്നത് എന്ന ചോദ്യത്തിന് 'സ്വയം സംരക്ഷിക്കുക' എന്നാണ് ഫ്ലോറൻസ് ഉത്തരം പറഞ്ഞത്. വർഷങ്ങളെടുത്ത് താൻ പഠിച്ചെടുത്തതാണെന്നും താരം വ്യക്തമാക്കി. 

vachakam
vachakam
vachakam

'ഞാൻ എനിക്ക് പറ്റുന്നതിന് അപ്പുറം നൽകിയ ചില കഥാപാത്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അതിന് ശേഷം ഇല്ലാതായിട്ടുമുണ്ട്. മിഡ്‌സോമ്മർ ചെയ്തപ്പോൾ ഞാൻ സ്വയം പീഡിപ്പിക്കുകയായിരുന്നു', ഫ്ലോറൻസ് പറഞ്ഞു.

2019ലാണ് ഫോക്ക് ഹൊറർ സിനിമയായ മിഡ്‌സോമ്മർ റിലീസ് ചെയ്യുന്നത്. ആരി ആസ്റ്ററാണ് ചിത്രത്തിന്റെ സംവിധായകൻ. ഫ്ലോറൻസ് പ്യൂ, ജാക് റെയ്‌നോർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam