വളരെയധികം സങ്കടത്തോടെയാണ് വാർത്ത അറിഞ്ഞതെന്ന് ഗായിക കെഎസ് ചിത്ര. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്ക് വലിയ നഷ്ടമാണെന്നും ചിത്ര പറഞ്ഞു. വയ്യാതിരിക്കുന്നു എന്ന് അറിഞ്ഞ സമയത്ത് മൂന്ന് തവണ ജയേട്ടനെ കാണാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അതിന് സാധിച്ചില്ലെന്നും വളരെയധികം സങ്കടത്തോടെ പറയുകയാണ് കെ എസ് ചിത്ര.
വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗമാണ് ജയചന്ദ്രൻ്റെതെന്നും അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ജി വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
'വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗം .
തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം "റഫി സാബ് " ആയിരുന്നു സംസാരത്തിൽ.
മകൾ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയിൽ നിന്ന് ഒരു ഡയറി എടുപ്പിച്ചു.
മുഴുവൻ റഫി സാബിൻ്റെ പടങ്ങളും അദ്ദേഹത്തിൻ്റെ പാട്ടുകളുടെ വരികളും.
പോകുവാൻ നേരം, ഒരിക്കലുമില്ലാത്ത പോൽ, എൻ്റെ കൈ ജയേട്ടൻ്റെ കൈയ്ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു. ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വർഗ്ഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോൽ!
കഴിഞ്ഞ മാസം വീണു ഇടുപ്പെല്ല് തകർന്നു എന്നറിഞ്ഞപ്പോൾ മനസ്സുരുകി പ്രാർത്ഥിച്ചു. ഇനിയും കഷ്ടപ്പെടുത്തരുതേ എന്ന്.
നിത്യ ശ്രുതിലയവും ഗന്ധർവ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രം!
വിട, ജയേട്ടാ, വിട! VG' ജി വേണുഗോപാൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്