ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയ കൃഷ്ണയുടെയും സുഹൃത്തായ അശ്വിന്റെയും വിവാഹം നടന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ദിയ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ വളരെ നാളുകളായുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയയും അശ്വിനും.
താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്. സോഷ്യൽമീഡിയയിൽ ദിയ പങ്കിട്ട വീഡിയോയും കുറിപ്പും ഇതിനോടകം വൈറലാണ്.
ഞങ്ങളുടെ ലിറ്റിൽ വണ്ണിനെ സ്വീകരിക്കാൻ എല്ലാം തയ്യാറായി കഴിഞ്ഞു. ഇതിനകം ഊഹിച്ചവരോട്... അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്... എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യൂട്യൂബർമാരിൽ നിന്നും വാർത്തകളിൽ നിന്നും.
എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി അഭ്യർത്ഥിക്കുന്നു. കൂടാതെ എന്തെങ്കിലും ഊഹങ്ങളുണ്ടോ? ടീം ബോയ്? അതോ ടീം ഗേൾ? എന്നാണ് ദിയ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്