കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍. ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രപതി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് എ.പി.ജെ. അബ്ദുൽ കലാം എന്ന പ്രതിഭാ സമ്പന്നന്.
അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുൾ കലാമിനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. ജിഞ്ചർ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് വിവാദമായ പരാമർശം നടത്തിയത്.
കഞ്ചാവ് അടിച്ചു നടക്കുന്നവരുമായാണ് എ.പി. ജെ അബ്ദുൾ കലാമിനെ മൈത്രേയൻ താരതമ്യം ചെയ്യുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരെക്കാൾ ദ്രോഹമാണ് എ.പി. ജെ അബ്ദുൽ കലാം സമൂഹത്തിന് ചെയ്തതെന്നാണ് മൈത്രേയന്റെ പ്രസ്താവന.
ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ ഇവിടത്തെ പ്രസിഡന്റ്, മിസൈൽ മാൻ നിങ്ങളുടെ മിസൈൻ അയച്ചാൽ അവിടെയുള്ളവരൊക്കെ ഉമ്മവയ്‌ക്കുകയാണോ ചെയ്യുന്നത്.
മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ ഏറ്റവും മഹാനായ പ്രസിഡന്റ് അദ്ദേഹത്തിന്റെ ഇരട്ട പേരാണ് മിസൈൽ മാൻ , അത്രയും ദ്രോഹമൊന്നും ഒരു കഞ്ചാവ് വലിച്ചവരും ചെയ്തിട്ടില്ല എന്നാണ് മൈത്രേയൻ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്