സെയിഫ് കരീനയെ വിവാഹം കഴിക്കുകയാണെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നിയോ?'; സാറ അലി ഖാന്റെ മറുപടിക്ക് കൈയടിച്ചു സോഷ്യൽ മീഡിയ 

JANUARY 7, 2025, 10:43 PM

ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും വിവാദങ്ങള്‍ ഉണ്ടാക്കിയ വേര്‍പിരിയലാണ് നടന്‍ സെയിഫ് അലി ഖാന്റെയും മുന്‍കാല നടി അമൃത സിംഗിന്റെയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും രണ്ട് മക്കള്‍ ജനിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. പിന്നീട് സെയിഫ് കരീനയെ വിവാഹം ചെയ്തു. ഇപ്പോൾ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് സെയിഫിന്റെയും അമൃതയുടെ മൂത്ത മകള്‍ സാറ അലി ഖാന്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ച കാര്യങ്ങള്‍ ആണ് വൈറൽ ആവുന്നത്.

സെയ്ഫ് അലിഖാനും  മകള്‍ സാറാ അലി ഖാനും ഒരുമിച്ചുള്ള ഇന്റര്‍വ്യൂയിൽ ആണ് അവതാരകന്‍ സാറയോട് ഈ ചോദ്യം ചോദിക്കുന്നത്. 'താങ്കളുടെ അബ്ബ, കരീന കപൂറിനെ വിവാഹം കഴിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ വിഷമം തോന്നിയോ..?' എന്നായിരുന്നു ചോദ്യം.

'എന്തിന്? ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അണ്‍കംഫര്‍ട്ടബിള്‍ ആയ ഒരു വീടിന് പകരം എനിക്കും അനിയനും സന്തോഷത്തോടെ ജീവിക്കാനും കയറിച്ചെല്ലാനും ഉള്ള രണ്ട് വീടുകളാണ് ആ വിവാഹമോചന തീരുമാനത്തോടെ ഉണ്ടായത്. അതില്‍ എന്തിനാണ് വേദനിക്കുന്നത്?' എന്നാണ് സാറ ചിരിയോടെ തിരിച്ച് ചോദിക്കുന്നത്. 

vachakam
vachakam
vachakam

ഈ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആവുന്നത്. സാറയുടെ പോസിറ്റീവ് ആറ്റിട്യൂഡിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam