കോളിവുഡിലെ ചർച്ചാ വിഷയമാണ് നടൻ വിശാലിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ. നടന്റെ ഏറ്റവും പുതിയ ചിത്രമായ മധ ഗജ രാജ യുടെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടിയിരുന്നു.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത് കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. വിറച്ച് വിറച്ച് നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ വിജയ് ആന്‍റണിയാണ്. താരത്തിന്റെ ആരാധകരെല്ലാം
വിശാലിന് അതിവേഗം സുഖമാകട്ടെ എന്നാണ് ആശംസിച്ചത്. എന്നാല്‍ വിശാലിനെ ഈ നിലയില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നാണ് ഗായിക സുചിത്ര പ്രതികരിച്ചത്. വിശാല്‍ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വന്ന് തന്‍റെ വാതിലില്‍ മുട്ടിയ വ്യക്തിയാണ് എന്നും സുചിത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
വിശാലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയിൽ പറയുന്നത്. അന്നത്തെ ഭർത്താവ് കാർത്തിക് കുമാർ വീട്ടിലില്ലാത്ത സമയത്ത് വിശാൽ മദ്യലഹരിയിൽ വൈൻ കുപ്പിയുമായി തന്‍റെ വാതിലിൽ മുട്ടിയിരുന്നുവെന്നാണ് പറയുന്നത്.
"നിങ്ങളുടെ ഫാന്‍സ് വളരെ ചീപ്പാണ്, നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നു. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത് ഞാൻ നിങ്ങളോട് പറയാം. അന്നത്തെ എന്‍റെ ഭർത്താവ് കാർത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ട് കേട്ടു. ഞാൻ തുറന്നപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുകയായിരുന്നു.
പിന്നെ, ഞാന്‍ അകത്ത് വരും എന്ന് അവര്‍ പറഞ്ഞു, പക്ഷേ ഞാൻ സമ്മതിച്ചില്ല. അവൻ വൈൻ കുപ്പി എന്‍റെ കയ്യിൽ തന്നിട്ട് പറഞ്ഞു, എന്തിനാ വന്നതെന്ന്. കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പറഞ്ഞു, കുപ്പി ഗൗതം മേനോന്‍റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഞാൻ വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു. അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ആരാധകരും സഹപ്രവർത്തകരും വിശാലിന്‍റെ സുഖം പ്രാപിക്കാൻ ആശംസിക്കുമ്പോഴാണ് സുചിത്രയുടെ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്