റാമോജി ഫിലിം സിറ്റി പ്രേതബാധയുള്ള സ്ഥലമെന്ന കജോളിന്റെ പ്രസ്താവന വിവാദത്തിൽ. തന്റെ പുതിയ ഹൊറർ ചിത്രമായ 'മാ' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് കജോൾ ഇത്തരം അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെ തനിക്ക് 'ഭയപ്പെടുത്തുന്ന വൈബുകൾ' അനുഭവപ്പെട്ടുവെന്നും. ചില സ്ഥലങ്ങളിൽ ഷൂട്ടിംഗിനിടെ ഞാൻ ഭയന്നുപോയിട്ടുണ്ട്. റാമോജി ഫിലിം സിറ്റി അത്തരത്തിലൊരു സ്ഥലമാണ്. അവിടെനിന്ന് ഓടിപ്പോകാൻ തോന്നുമെന്നാണ് കജോൾ പറഞ്ഞത്.
താൻ യഥാർത്ഥത്തിൽ ഒന്നും കണ്ടിട്ടില്ലെന്നും എന്നാൽ 'ദൈവം തന്നെ രക്ഷിച്ചു' എന്നും താരം വ്യക്തമാക്കി. എന്നാൽ, താരത്തിന്റെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
1996-ൽ സ്ഥാപിതമായ റാമോജി ഫിലിം സിറ്റി 1666 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോകളിൽ ഒന്നാണ്. ഈ സ്റ്റുഡിയോ സിനിമാ ടൂറിസത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്