പ്രണയത്തിന്റെയും രത്നങ്ങളുടെയും റാണി; ജെന്നിഫർ ലോപ്പസിന്റെ ചിരകാല പ്രണയങ്ങളുടെ കഥ

JUNE 24, 2025, 10:17 PM

ആരാധകരുടെ പ്രിയ താരങ്ങളുടെ പട്ടിക തയാറാക്കുകയാണെങ്കിൽ അതിൽ മുൻപന്തിയിൽ ജെന്നിഫർ ലോപ്പസ് വരും. സംഗീതം, സിനിമ, ഫാഷൻ മേഖലകളിൽ വിജയകരമായ കരിയറിനൊപ്പം, ഹോളിവുഡിലെ ഏറ്റവും ചർച്ചയായ പ്രണയങ്ങളുടെ ഭാഗമായും താരം എന്നും ചർച്ചയായിട്ടുണ്ട്.

ജെന്നിഫർ ലോപ്പസിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിയാണെന്ന് എല്ലാവരും സമ്മതിക്കുന്നു.അതെ, പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിയായിരുന്നു. ആ പ്രണയത്തിൽ ലഭിച്ച സമ്മാനങ്ങൾ നോക്കുമ്പോൾ മ്യൂസിയത്തിൽ വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള അപൂർവ രത്നങ്ങൾക്കും അവർ ഉടമയാണ്. 

1997-ൽ, ആദ്യ പ്രണയത്തിൽ ജെനിഫറിന് സമ്മാനം ലഭിച്ചത് ക്യൂബയിൽ നിന്നുള്ള യുവാവിൽ നിന്നാണ്. ചെറിയ കാലം മാത്രം നിലനിന്ന ആ വിവാഹത്തിൽ, അദ്ദേഹം നൽകിയ റിംഗ് മൂന്ന് മാർകിസ്-കട്ട് ഡയമണ്ടുകളുള്ളതായിരുന്നു. വില ഏകദേശം ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ).

vachakam
vachakam
vachakam

2001-ൽ, സംഗീത വീഡിയോ ചിത്രീകരിക്കുമ്പോൾ പരിചയപ്പെട്ട ക്രിസ് ജഡ് ആയിരുന്നു അടുത്ത പ്രണയം. അദ്ദേഹം നൽകിയത് എംറാൾഡ്-കട്ട് ഡയമണ്ട് റിങ്ങായിരുന്നു.

2002-ൽ, ജീവിതാവസാനം വരെ ഉണ്ടാവും എന്ന തരത്തിലുള്ള ബന്ധമായിരുന്നു ബെൻ ആഫ്ലെക്കുമായി. ബെൻ അവർക്ക് നൽകിയത് 6 കാരറ്റ് പിങ്ക് ഡയമണ്ട് അടങ്ങിയ ഒരു വിംസ്റ്റൺ റിംഗ് ആയിരുന്നു. ഇതിന്റെ വില ഏകദേശം 3 ദശലക്ഷം ഡോളർ ആണ് (ഏകദേശം 25 കോടി രൂപ).

ഇവരുടെ വിവാഹം 2004-ൽ നടക്കേണ്ടതായിരുന്നു, പക്ഷേ അതിന് മുൻപ് വിവാഹം റദ്ദാക്കി. അതേ വർഷം തന്നെ ജെനിഫർ ഗായകൻ മാർക്ക് ആന്തണിയുമായി പ്രണയത്തിൽ ആയി. അദ്ദേഹം നൽകിയ റിംഗ് 8.5 കാരറ്റ് നീല ഡയമണ്ട്, ചുറ്റും ചെറിയ രത്നങ്ങൾ ഉള്ള മനോഹര രത്നം ആയിരുന്നു. ഈ ബന്ധം 10 വർഷം നീണ്ടു, ഇരട്ടകളായ എമ്മെയും മാക്സും ജനിച്ചു.

vachakam
vachakam
vachakam

2019-ൽ, മുൻ ബേസ്‌ബോൾ താരം ആലക്‌സ് റോഡ്രിഗസുമായി അവരുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന് നൽകിയ പ്രണയ സമ്മാനം 16 കാരറ്റ് ഹിറ ആയിരുന്നു, ഇതിന്റെ വില ഏകദേശം 1 ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ).

അതിനുശേഷം, 2022-ൽ, ബെൻ ആഫ്ലെക്കുമായി വീണ്ടും പ്രണയത്തിന് രണ്ടാമതൊരു അവസരം ലഭിച്ചു. ഇത്തവണ അദ്ദേഹം നൽകിയത് 8.5 കാരറ്റ് നീലക്കല്ലായ ഗ്രിൻ ഡയമണ്ട്, പ്ലാറ്റിനം സെറ്റിൽ ചേർത്ത് നിർമ്മിച്ച വിലയേറിയ റിംഗ് ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam