ബോളിവുഡ് താരം കൃതി സനോണിന്റെ സഹോദരി നൂപുര്‍ വിവാഹിതയായി. നടിയും സംരംഭകയുമായ നൂപുര്‍ സനോണ്‍ ഗായകന്‍ സ്റ്റെബിന്‍ ബെന്നിനെയാണ് വിവാഹം കഴിച്ചത്. രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് നടിമാരായ ദിഷാ പഠാണി, മൗനി റോയ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ വിവാഹത്തിന് എത്തിയിരുന്നു. യുകെയിലെ സംരംഭകനായ കബീര്‍ ബാഹിയയുടെ സാന്നിധ്യവും ശ്രദ്ധേയമായി. കൃതി സനോണിന്റെ കാമുകനാണ് കബീര്‍ എന്നാണ് നേരത്തേയുള്ള അഭ്യൂഹം.
വിവാഹച്ചടങ്ങളുകള്‍ക്ക് ശേഷം മൂന്നുതട്ടുകളായുള്ള ഭീമന്‍ കേക്ക് വധൂവരന്മാര്‍ മുറിച്ച് മധുരം പങ്കുവെച്ചു. പിന്നീട് കോക്ക്ടെയില്‍ പാര്‍ട്ടിയും ഉണ്ടായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്റ്റെബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
