'അണ്ഡം ശീതീകരിച്ചിട്ടില്ല, കുഞ്ഞിനെ ദത്തെടുക്കാനാണ് ആഗ്രഹം'; പാർവതി തിരുവോത്ത്

JANUARY 12, 2026, 3:12 AM

​ഗർഭകാലത്തിലൂടെ കടന്നു പോകാൻ താല്പര്യമില്ലെന്ന് നടി പാർവതി തിരുവോത്ത്. അമ്മയാകാനാണ് താൻ ജനിച്ചതെന്ന് ഒരിക്കൽ തോന്നിയിരുന്നു എന്നാൽ ഭാ​ഗ്യത്തിന് ആ ചിന്തയിൽ നിന്നും തിരിച്ചു വരാൻ സാധിച്ചെന്നും പാർവതി പറഞ്ഞു. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.

"എന്റെ കുഞ്ഞിന് ‍ഞാനിട്ട പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. ഏഴ് വയസുളളപ്പോൾ തന്നെ ദത്തെടുക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. അതിന് കാരണം സുസ്മിത സെൻ ആണ്. അവരുടെ അഭിമുഖം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അച്ഛനും അമ്മയും അന്നത് ​ഗൗരവമായി എടുത്തിരുന്നില്ല. എന്നാലിന്ന് ടാറ്റൂ ചെയ്തൊക്കെ കണ്ടപ്പോഴാണ് എന്റേത് സീരിയസ് ആയ തീരുമാനമാണെന്ന് അവർക്ക് മനസിലായത്", എന്ന് പാർവതി തിരുവോത്ത് പറയുന്നു. 

"ഒരുപക്ഷേ അമ്മയാകാൻ ഒരിക്കൽ ഞാൻ തയ്യാറായേക്കാം. പക്ഷേ ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആളായി ഞാൻ എന്നെ കാണുന്നില്ല. ഞാൻ അണ്ഡം ശീരീകരിച്ചിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ട് പോകാൻ ആ​ഗ്രഹിക്കുന്നുമില്ല. എല്ലാവർക്കും അവരുടേതായ തീരുമാനങ്ങൾ ഉണ്ട്. എന്റെ തീരുമാനങ്ങൾ പലതവണ മാറിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ അമ്മയാകണം എന്ന് മാത്രമായിരുന്നു ഞാൻ ആ​ഗ്രഹിച്ചത്. ആ ചിന്തിയിൽ നിന്നും മാറാൻ സാധിച്ചതിന് ദൈവത്തിന് നന്ദി. 

vachakam
vachakam
vachakam

ആ ചിന്തയുടെ ഒരംശം പോലും ഇന്നെനിക്കില്ല. പക്ഷേ കുഞ്ഞിനെ പരിപാലിക്കാനുള്ള, ലാളിക്കാനുള്ള സെൻസുണ്ട്. എന്റെ നായയിൽ നിന്നാണ് അതെനിക്ക് കിട്ടിയത്. ഭാവിയിൽ ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ അതെന്റെ പങ്കാളിയുടെയും അംശങ്ങൾ വേണമെന്ന് തോന്നുന്ന നിമിഷത്തിൽ മാത്രമായിരിക്കും. പാർവതി  കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam