യാഷ് അഭിനയിച്ച കന്നഡ ചിത്രം ടോക്സിക്കിൻ്റെ ടീസറിനെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി വനിതാ വിഭാഗം രംഗത്ത്. കർണാടക സംസ്ഥാന വനിതാ കമ്മീഷന് ആണ് പരാതി നൽകിയത്. ടീസറിൽ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ആണ് പരാതിയിൽ പറയുന്നത്.
അതേസമയം പ്രായപരിധിയോ മുന്നറിയിപ്പോ ഇല്ലാതെയാണ് ടീസർ പരസ്യമായി പുറത്തിറക്കിയതെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്തവരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പരാതിയിൽ കൂട്ടിച്ചേർക്കുന്നു. ടോക്സിക് സിനിമയുടെ ടീസർ ഉടൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ആം ആദ്മി പാർട്ടി വനിതാ വിഭാഗം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
