കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് പോപ് താരം ജസ്റ്റിൻ ബീബർ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക പോസ്റ്റുകളാണ് ഗായകൻ മാനസിക പിരിമുറുക്കത്തിലാണെന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.
‘വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ദൈവത്തിനോടു സഹായം ചോദിക്കുന്നു’ എന്നും ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രശ്നങ്ങൾ ബീബറിന്റെ കുടുംബ ബന്ധത്തെ താളംതെറ്റിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
എന്റർടൈൻമെന്റ് ടുനൈറ്റിന്റെ ഒരു റിപ്പോർട്ട് പ്രകാരം, പബ്ലിസിറ്റിയുടെ കാര്യത്തിൽ ജസ്റ്റിനും ഹെയ്‌ലിയ്ക്കും വ്യത്യസ്ത വീക്ഷണകോണുകളാണുള്ളത്. താരത്തിന്റെ പക്വതയില്ലാത്ത സ്വഭാവവും ലഹരിമരുന്നുപയോഗവും ഹെയ്‌ലിയിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഏറെക്കാലത്തെ ഡേറ്റിങ്ങിനൊടുവില്‍ 2018ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും വിവാഹിതരായത്. അമേരിക്കന്‍ മോഡലാണ് 28 വയസ്സുകാരി ഹെയ്‌ലി. അടുത്തിടെ ജസ്റ്റിന്‍ ബീബര്‍ ഇന്‍സ്റ്റഗ്രാം ഫോളോയിങ് ലിസ്റ്റില്‍ നിന്ന് ഹെയ്‌ലിയെ ഒഴിവാക്കിയിരുന്നു.
ഇത് വിവാഹമോചന അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ മറ്റാരോ തന്റെ അക്കൗണ്ടില്‍ കയറി ഹെയ്‌ലിയെ അണ്‍ഫോളോ ചെയ്യുകയായിരുന്നുവെന്നാണ് ഇതിനെ കുറിച്ച് ജസ്റ്റിന്‍ ബീബര്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ ഹെയ്‌ലിയുടെ പിതാവ് സ്റ്റീഫന്‍ ബാള്‍ഡ്‌വിനേയും താരം പിന്നീട് അണ്‍ഫോളോ ചെയ്യുകയുണ്ടായി. ഇതിനുപുറമെ, ഹെയ്‌ലി കുറച്ചുകാലം ന്യൂയോർക്ക് സിറ്റിയിൽ വിവാഹമോതിരമില്ലാതെ കാണപ്പെടുകയുമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്