നടിയും ഗായികയുമായ ശ്രുതി ഹാസന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ശ്രുതി ഹാസന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ എക്സ് അക്കൗണ്ടില്‍ വന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍ തന്റേതല്ലെന്ന് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ, തുടര്‍ച്ചയായി താരത്തിന്റെ എക്സ് അക്കൗണ്ടില്‍ ക്രിപ്റ്റോ, മീംകോയിന് എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
'പ്രിയ്യപ്പെട്ടവരെ, എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുന്നു. ഇപ്പോഴത്തെ പോസ്റ്റുകള്‍ എന്റേതല്ല. അതിനാല്‍, തിരിച്ചെടുക്കുന്നതുവരെ പേജുമായി ഇന്ററാക്ട് ചെയ്യരുത്', എന്നായിരുന്നു ശ്രുതി ഹാസന് ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്