കാറിനുള്ളില്‍ അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട് ഹ്യൂ ജാക്ക്മാനും സട്ടണ്‍ ഫോസ്റ്ററും

JANUARY 15, 2025, 1:03 AM

നടന്‍ ഹ്യൂ ജാക്ക്മാനും സട്ടണ്‍ ഫോസ്റ്ററും ഇന്‍-എന്‍-ഔട്ടില്‍ ഡേറ്റിങ് നടത്തിയതിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ്. അവര്‍ ഒരു കാറിനുള്ളില്‍ ഇരുന്ന്  സംസാരിക്കുന്നതും കാണാം. ഹ്യൂ ജാക്ക്മാനും സട്ടണ്‍ ഫോസ്റ്ററും കഴിഞ്ഞ ആഴ്ച അത്താഴത്തിന് ഇറങ്ങിയപ്പോഴാണ് പരസ്പരം ചുംബിച്ചത്. ഡ്യൂക്‌സ്‌മോയ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട നിരവധി ഫോട്ടോകളില്‍, അവര്‍ ഒരു കാറില്‍ അടുത്തിടപഴകുന്നതും കാണാം.

ചിത്രങ്ങളില്‍, സാന്‍ ഫെര്‍ണാണ്ടോയിലെ ബര്‍ഗര്‍ ജോയിന്റിന് പുറത്തവച്ച് അവര്‍ ചുംബിക്കുന്നതും കാറില്‍ ഇരുന്നുകൊണ്ട് സംസാരിക്കുന്നതുമൊക്കെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ്. കാറില്‍ നിന്നിറങ്ങിയ ശേഷവും ഹ്യൂവും സട്ടണും ചുംബിച്ചതും ഇതില്‍ ഉണ്ട്.

അവര്‍ കാഷ്വല്‍ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഹ്യൂ കറുത്ത ടി-ഷര്‍ട്ടും പാന്റും ഷൂസുമാണ് ധരിച്ചിരുന്നത്. അദ്ദേഹം കണ്ണടയും ധരിച്ചിരുന്നു. സട്ടണ്‍ മഞ്ഞ ഷര്‍ട്ടും തവിട്ട് ഷോട്ട്‌സും സ്നീക്കറുമാണ് ധരിച്ചിരുന്നത്. ഇരുവരടേയും ആദ്യത്തെ ഡേറ്റിങ്ങല്ലിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കുറച്ചുകാലമായി ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു.

കാലിഫോര്‍ണിയയിലെ സാന്താ മോണിക്കയില്‍ അവര്‍ ചുറ്റിനടക്കുന്ന ഫോട്ടോകള്‍ പുത്തുവന്നിരുന്നു. ഹ്യൂ തന്റെ ഭാര്യയും 27 വര്‍ഷത്തെ നടിയും നിര്‍മ്മാതാവുമായ ഡെബോറ-ലീ ഫര്‍ണസ്സുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് ഇരുവരും യാത്രകള്‍ പൊയിത്തുടങ്ങിയത്. 24 വയസ്സുള്ള ഓസ്‌കറിന്റെയും 19 വയസ്സുള്ള അവയുടെയും ദത്തു മാതാപിതാക്കളായ മുന്‍ ദമ്പതികള്‍ 2023 സെപ്റ്റംബറില്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

2024 ഒക്ടോബറില്‍, സട്ടണ്‍ തന്റെ രണ്ടാമത്തെ ഭര്‍ത്താവും തിരക്കഥാകൃത്തുമായ ടെഡ് ഗ്രിഫില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. അവര്‍ വിവാഹിതരായിട്ട് 10 വര്‍ഷമായി, എമിലി (ഏഴ്) ദത്ത് പുത്രിയാണ്.

2022 ലെ ഹിറ്റ് സ്റ്റേജ് പ്രൊഡക്ഷന്‍ ദി മ്യൂസിക് മാന്‍ എന്ന സിനിമയില്‍ അഭിനയിച്ച സട്ടണും ഹ്യൂവും, 2021 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെ ബ്രോഡ്വേയില്‍ പ്രദര്‍ശിപ്പിച്ച ക്ലാസിക് നാടകത്തിന്റെ പ്രമോഷനുകള്‍ക്കിടയിലാണ് പരസ്പരം പ്രശംസിച്ച് അടുത്ത് തുടങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam