തനിക്ക് എതിരായി ഉയർന്ന ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ നിഷേധിച്ചു എഴുത്തുകാരൻ നീൽ ഗെയ്‌മാൻ രംഗത്ത്. "ആരുമായും സമ്മതമില്ലാതെ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
64 കാരനെതിരെ എട്ട് സ്ത്രീകൾ ആണ് ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. കുളിക്കുമ്പോൾ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം വരെ ഇതിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ ആണ് അദ്ദേഹം തനിക്കെതിരായ ആരോപണങ്ങൾ ഭയങ്കരമായ നിരാശയോടെ വായിച്ചതായി വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണങ്ങൾ അവരുടെ കഥകൾ പങ്കിടുന്ന ആളുകളോടുള്ള ബഹുമാനം കൊണ്ടും തെറ്റായ വിവരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാതിരിക്കാനുള്ള ആഗ്രഹം കൊണ്ടും ആണ് ഇതുവരെ താൻ നിശബ്ദനായി കേട്ടിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
ഞാൻ എപ്പോഴും എന്റെ വ്യക്തി ജീവിതം സ്വകാര്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്, പ്രധാനപ്പെട്ട വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള തെറ്റായ സ്ഥലമാണ് സോഷ്യൽ മീഡിയ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്നാൽ ഇപ്പോൾ എനിക്കെന്തെങ്കിലും പറയണം എന്ന് തോന്നുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. ഏറ്റവും പുതിയ ആരോപണങ്ങൾ വായിക്കുമ്പോൾ, സംഭവിക്കാത്ത കാര്യങ്ങളുടെ വിവരണങ്ങൾ ആണ് നടക്കുന്നത് എന്ന് ഞാൻ മനസിലാക്കുന്നു. ഞാൻ എല്ലാം തികഞ്ഞ ഒരു വ്യക്തി അല്ല, എന്നാൽ ഞാൻ ആരുമായും സമ്മതമില്ലാത്ത ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്