മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ജീവിതപങ്കാളിയും നടിയുമായ കരീന കപൂർ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ ആണ് താരത്തിന്റെ പ്രതികരണം.
സെയ്ഫ് അലി ഖാൻ ചികിത്സയിൽ തുടരുകയാണെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഔദ്യോഗിക പ്രതികരണത്തില്‍ നടിയുടെ ടീം അറിയിച്ചു.
അതേസമയം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും ഇവർ അഭ്യർത്ഥിച്ചിട്ടുമുണ്ട്.
ഇന്നലെ രാത്രി സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും വസതിയിൽ മോഷണശ്രമം നടന്നിരുന്നു. സെയ്ഫിൻ്റെ കൈക്ക് പരിക്കേറ്റു, അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിലെ മറ്റുള്ളവർ സുഖമായിരിക്കുന്നു. ഞങ്ങൾ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിക്കുന്നു. ക്ഷമയോടെയിരിക്കുക, കൂടുതൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. പോലീസ് അന്വേഷണം തുടരുകയാണ് എന്നാണ് പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്