സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ; നടൻ അപകടനില തരണം ചെയ്തു 

JANUARY 15, 2025, 11:09 PM

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിലായതായി റിപ്പോർട്ട്. സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. 

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് നടന് നേരെ സ്വന്തം വീട്ടിൽ വച്ച് ആക്രമണം നടന്നത്.  നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. 

താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു എന്നും താരം അപകടനില തരണം ചെയ്തു എന്നും വിവരം ലഭിച്ചു. അതേസമയം കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam