മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതായി റിപ്പോർട്ട്. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്