ബറോസിന്റെ പരാജയം മോഹൻലാലിനെ വേദനിപ്പിച്ചെന്ന് നിർമാതാവ് ഷിബു ബേബി ജോൺ. മലൈക്കോട്ട വാലിബൻ സംബന്ധിച്ചുള്ള പരാമർശത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മലൈക്കോട്ട വാലിബന് രണ്ടാം ഭാഗം ഉണ്ടാവില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
വാലിബൻ ഒരു ക്ലാസിക് ആണെന്നായിരുന്നു തങ്ങളുടെ വിലയിരുത്തലെന്നും അതിന്റെ വിഷ്വലൈസേഷൻ, ക്രാഫ്റ്റ്, സാങ്കേതികത്തികവെല്ലാം അത്യുജ്ജ്വലമായിരുന്നുവെന്നും ഷിബു ബേബി ജോൺ പറയുന്നു.
സിനിമ കാണാതെ അഭിപ്രായം പറയലും മറ്റും അതിന്റെ ഭാഗമായി ഉണ്ടായി. സിനിമയുടെ ഫൈനൽ പ്രോഡക്ടിൽ സന്തുഷ്ടരാണെന്നും വാലിബൻ ഫ്ളോപ്പ് അല്ലായിരുന്നുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
വാലിബന് രണ്ടാം ഭാഗം ഇല്ല. ലാലിന് പറ്റുന്ന ഒരു സബ്ജക്ട് എപ്പോൾ കിട്ടുമോ, അപ്പോൾ ഒരു പടം ചെയ്യുമെന്നും ബറോസിന് നെഗറ്റീവ് എക്സ്പെക്ടേഷൻസ് ആയിരുന്നു പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്