സിനിമയ്ക്ക് നെഗറ്റിവ് റിവ്യു ചെയ്ത യൂട്യൂബ് വ്ലോഗറെ ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി നിർമാതാവ് 

SEPTEMBER 20, 2024, 10:48 AM

കൊച്ചി: സിനിമയ്ക്ക് നെഗറ്റിവ് റിവ്യു ചെയ്ത യൂട്യൂബ് വ്ലോഗറെ ഫോണ്‍ വിളിച്ച്‌ നിർമാതാവ് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. 'ബാഡ് ബോയ്സ്' നിർമിച്ച എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് വ്ളോഗറെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. റിവ്യു യൂട്യൂബില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും ഏബ്രഹാം മാത്യു പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

വ്ലോഗർ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോണ്‍ റെക്കോർഡിങ് പുറത്തു വിട്ടിരിക്കുന്നത്. "റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരമറിയും ഇതൊരു താക്കീത് ആണ്. തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്. കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നതെന്നും" ഏബ്രഹാം മാത്യു പറയുന്നു. 

അതേസമയം നിർമാതാവിന്റെ ഭീഷണിയെത്തുടർന്ന് വ്ളോഗർ റിവ്യൂ വീഡിയോ നീക്കംചെയ്തിട്ടുണ്ട്. തനിക്കു പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും പുതിയ വീഡിയോയില്‍ വ്ളോഗർ പറയുന്നു.

vachakam
vachakam
vachakam

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം 'ബാഡ് ബോയ്സ്' അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച്‌ എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിലെ നായികയായ ഷീലു എബ്രഹാം, എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam