ബ്രാന്റഡ് ഷര്‍ട്ടുകളും വാച്ചും സണ്‍ ഗ്ലാസുമൊക്കെ എന്ന നടന്റെ ഇഷ്ടപ്പെട്ട മേഖലയാണ്. അതൊന്നും ഇല്ലാതെ എന്ത് പൃഥ്വിരാജ്? ഇതൊക്കെ കൊണ്ടു തന്നെ പൃഥ്വിയുടെ പബ്ലിക് അപ്പിയറന്‍സ് ആരാധക ശ്രദ്ധ കവരാറുമുണ്ട്. സിനിമയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ നടി മല്ലിക സുകുമാരനെ ആദരിക്കാനായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും എത്തിച്ചേര്‍ന്നിരുന്നു. ചടങ്ങില്‍ പൃഥ്വി എത്തിയത് ഒരു ഫ്ളോറല്‍ പ്രിന്റ് ഷര്‍ട്ട് അണിഞ്ഞായിരുന്നു.
അന്നത്തെ പൃഥ്വിയുടെ ലുക്ക് ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ കവരുകയും ചെയ്തു. പിന്നാലെ ഷര്‍ട്ടിന്റെ ബ്രാന്‍ഡും വിലയുമെല്ലാം ആരാധകര്‍ തിരഞ്ഞു. വിസ്‌കോസിലുള്ള ഈ ക്ലാസിക് ഹവായ് ഫ്ളോറല്‍ പ്രിന്റ് ഷര്‍ട്ട് ഓള്‍സെയിന്റ്സ് ബ്രാന്‍ഡില്‍ നിന്നുള്ളതാണ്. 12,400 രൂപയാണ് ഷര്‍ട്ടിന്റെ വില. ഈസ്റ്റ് ലണ്ടനില്‍ നിന്നുള്ള ഒരു ബ്രാന്‍ഡാണ് ഓള്‍സെയിന്റ്സ്.
അതേസമയം ചടങ്ങില്‍ അമ്മയെ കുറിച്ച് പൃഥ്വയിയും ഇന്ദ്രജിത്തും സംസാരിച്ച വികാരനിര്‍ഭരമായ പ്രസംഗവും വലിയ രീതിയില്‍ വൈറലായിരുന്നു. അച്ഛന്‍ മരിച്ച ശേഷം അച്ഛനുമായി ആംബുലന്‍സില്‍ പോയ നിമിഷങ്ങള്‍ പങ്കുവച്ചപ്പോള്‍ തൊണ്ടയിടറുന്ന പൃഥ്വിരാജിനെ കണ്ട് മല്ലിക സുകുമാരന്റെയും ഇന്ദ്രജിത്തിന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്