ചെന്നൈ: ദളപതി വിജയ് അടുത്ത ചിത്രത്തോടെ അഭിനയ രംഗത്ത് നിന്നും വിടവാങ്ങുകയാണ് എന്ന് മുൻപ് തന്നെ പ്രഖ്യാപിച്ച കാര്യമാണ്. ദളപതി 69 എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ പോവുകയാണ് എന്നാണ് വിവരം. ഈ ചിത്രത്തിന്‍റെ കാസ്റ്റിംഗാണ് ഇപ്പോള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടയില്‍ വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗോട്ട് എന്ന് എഴുതിയ ഒരു മോതിരം ഇട്ട് കൊണ്ട് വിജയ് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. മൂന്ന് മണിക്കൂറില്‍ 1.7 മില്ല്യണ്‍ ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. അറുപതിനായിരത്തോളം കമന്‍റുകളും.
ഗോട്ട് മോതിരം വിജയിക്ക് അടുത്ത ചിത്രമായ ദളപതി 69ന്‍റെ നിര്‍മ്മാതാവ് സമ്മാനിച്ചതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അടുത്തിടെ ദളപതി 69 പൂജ ചടങ്ങ് ചെന്നൈയില്‍ നടന്നപ്പോഴാണ് ഇത് സമ്മാനിച്ചത്. അടുത്തിടെ ഇറങ്ങിയ ഗോട്ടിന്‍റെ വിജയം കൂടി കണ്ടാണ് ഇത്തരം ഒരു മോതിരം സമ്മാനിച്ചത് എന്നാണ് വിവരം.
അതേസമയം ഇപ്പോള്‍ ഇന്‍സ്റ്റയില്‍ 12 മില്ല്യണ്‍ ആണ് വിജയ്‌യുടെ ഫോളോവേര്‍സ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിജയ് ഇന്‍സ്റ്റയില്‍ ലിയോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ ഇന്‍സ്റ്റ അക്കൗണ്ട് ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്