തിരുവനന്തപുരം: പുതിയ ചിത്രം ദ ഗോട്ടിന്‍റെ ഷൂട്ടിങ്ങിനായി തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് എത്തി. വൻ വരവേൽപ്പാണ് താര രാജാവിന് ആരാധകർ തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ആണ് ഒരുക്കിയത്.
ഇളയ ദളപതി വിജയിയുടെ കേരള സന്ദർശനത്തിന് വൻ സ്വീകരണമാണ് ഫാൻസ് ഒരുക്കിയത്. വിമാനതാവളത്തില്‍ ആയിരക്കണക്കിന് ആരാധകരാണ് താരത്തെ സ്വീകരിക്കാന്‍ എത്തിയത്. ഫാന്‍സിനെ അഭിവാദ്യം ചെയ്താണ് വിജയ് വിമാനതാവളത്തിന് പുറത്ത് എത്തിയത്. മാർച്ച് 18 മുതൽ 23 വരെയാണ് വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തലസ്ഥാനത്ത് നടക്കുന്നത്.
അതേ സമയം വിജയിയുടെ അടുത്ത ചിത്രമായ ദ ഗോട്ടിലെ പ്രധാന രംഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപും ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്