ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് തായ് ഗായികയ്‌ക്ക് ദാരുണാന്ത്യം. പ്രമുഖ ഗായികയായ 20-കാരി ചയാദ പ്രാവോ ഹോം ആണ് മരിച്ചത്.
കഴുത്തിലെ മസാജ് തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്ക് തകരാർ ഉണ്ടാക്കിയതാണ് മരണകാരണം. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കത്തെയും തുടർന്ന് ചികിത്സയിലായിരുന്നു.
തോൾ വേദനയെ തുടർന്നാണ് 20-കാരി മസാജിനായി പാർലറിലെത്തിയത്. ഒക്ടോബർ മാസത്തിലായിരുന്നു ഇത്. കഴുത്തിന് ബലത്തിലുള്ള മസാജുകളാണ് നൽകിയത്.
ആദ്യ ദിവസം തന്നെ ചയാദയ്‌ക്ക് പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടിരുന്നു. രണ്ടാം ദിവസം ശരീരത്തിലാകെ കഠിനമായ വേദന അനുഭവപ്പെട്ടു. രണ്ടാഴ്ച കൊണ്ട് അനങ്ങാൻ കഴിയാത്ത അവസ്ഥയിലായി ഗായികയെന്നാണ് റിപ്പോർട്ട്. പിന്നാലെ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടു.
നവംബർ പകുതിയോടെ 50 ശതമാനത്തിലധികം തളർവാതം ബാധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ അണുബാധയും മസ്തിഷ്ക വീക്കവും ഉള്ളതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരിക്കെയാണ് മരിച്ചത്.
അന്വേഷണത്തിനൊടുവിൽ പാർലറിനെതിരെ നടപടിയെടുത്തു. പാർലറിലെ ഏഴു മസാജ് ചെയ്യുന്നവരിൽ രണ്ടുപേർക്ക് മാത്രമാണ് ലൈസൻസ് ഉള്ളതെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. വളരെ സങ്കീർണ്ണമായ മസാജുകൾ നടത്തുന്നതിൽ ഇവർ വൈദഗ്ധ്യമില്ലാത്തവരാണെന്ന് ഇത് വ്യക്തമാക്കി. ചയാദയുടെ മരണത്തിൽ പാർലർ ഉടമ അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്