ഭാവി അമ്മായി അമ്മ പൊളി!! ഡോണ കെൽസിയുടെ റിയാലിറ്റി ഷോ പ്രകടനം ആസ്വദിച്ച് ടെയ്‌ലർ സ്വിഫ്റ്റ്

FEBRUARY 27, 2026, 11:09 PM

ന്യൂയോർക്ക്: തന്റെ ഭാവി അമ്മായിയമ്മയായ ഡോണ കെൽസിയുടെ റിയാലിറ്റി ഷോ പ്രകടനം ആസ്വദിച്ച് ലോകപ്രശസ്ത പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ്.

പ്രശസ്ത റിയാലിറ്റി ഷോയായ ദി ട്രെയ്‌റ്റേഴ്‌സിലെ ഡോണയുടെ പങ്കാളിത്തമാണ് ടെയ്‌ലർ സ്വിഫ്റ്റിനെയും കുടുംബത്തെയും ആവേശം കൊള്ളിച്ചിരിക്കുന്നത്. ടെയ്‌ലറും മാതാപിതാക്കളായ സ്കോട്ട് സ്വിഫ്റ്റും ആൻഡ്രിയ സ്വിഫ്റ്റും ഈ ഷോയുടെ വലിയ ആരാധകരാണ്.

ഷോയുടെ പുതിയ സീസണിൽ ആദ്യത്തെ സീക്രട്ട് ട്രെയ്‌റ്ററായാണ് ഡോണ കെൽസി എത്തിയത്. ഷോയിൽ നിന്ന് മൂന്നാം എപ്പിസോഡിൽ തന്നെ ഡോണ പുറത്തായെങ്കിലും, ടെയ്‌ലർ സ്വിഫ്റ്റും കുടുംബവും തന്നെ പിന്തുടരുന്നുണ്ടെന്ന് ഡോണ വെളിപ്പെടുത്തി. "അതെ, അവൾ (ടെയ്‌ലർ) ഈ ഷോ കാണാറുണ്ട്. അവളുടെ കുടുംബത്തിനും ഇത് വലിയ ഇഷ്ടമാണ്," ഷോയുടെ റീ യൂണിയൻ ചടങ്ങിൽ ഡോണ പറഞ്ഞു.

vachakam
vachakam
vachakam

അമ്മയുടെ കൗശലപൂർണ്ണമായ കളി കണ്ട് മക്കളായ ട്രാവിസ് കെൽസിയും ജേസൺ കെൽസിയും അമ്പരപ്പിലാണ്. അമ്മ ഇത്രയധികം കൗശലക്കാരി ആകുമെന്ന് കരുതിയില്ലെന്ന് ജേസൺ തന്റെ പോഡ്‌കാസ്റ്റിൽ തമാശരൂപേണ പറഞ്ഞു. അതേസമയം, അമ്മ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നത് മികച്ച കാര്യമാണെന്ന് ട്രാവിസ് പ്രശംസിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam