ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങി ഹോളിവുഡ് നടി സിഡ്‌നി സ്വീനി. 'ദി സൺ' ആണ് താരത്തിന്റെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. നിർമ്മാതാക്കൾ താരത്തിന് വലിയൊരു തുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
എന്നിരുന്നാലും, ഏത് നിർമ്മാണ കമ്പനിയാണ് സിഡ്‌നിയെ സമീപിച്ചതെന്നോ അവർ അഭിനയിക്കുന്ന ഏത് ഇന്ത്യൻ താരത്തിനൊപ്പം ആണെന്നോ വ്യക്തമല്ല.
സൺ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ നിർമ്മാണ കമ്പനി 35 ദശലക്ഷം പൗണ്ട് (415 കോടിയിലധികം രൂപ) പ്രതിഫലവും 10 ദശലക്ഷം പൗണ്ട് (115 കോടിയിലധികം രൂപ) സ്പോൺസർഷിപ്പ് കരാറും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതായത് താരത്തിന്റെ ആദ്യ ഹിന്ദി ചിത്രത്തിന് 530 കോടി രൂപ ലഭിക്കും.
ഒരു ഇന്ത്യൻ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന യുവ അമേരിക്കൻ താരമായിട്ടാണ് സിഡ്‌നി ചിത്രത്തിൽ അഭിനയിക്കുക. ന്യൂയോർക്ക് , പാരിസ് , ദുബായ് എന്നിവിടങ്ങളിലായി 2026ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്