സിനിമ സംഗീത സംവിധാനത്തില്‍ നിന്ന് ചെറിയൊരു ഇടവേളക്കൊരുങ്ങി സുഷിന്‍ ശ്യാം. സമീപകാല മലയാള സിനിമയിലെ ഏറ്റവും ഹിറ്റുകൾ സമ്മാനിച്ച മ്യൂസിക് ഡയറക്ടറായാണ് സുഷിൻ.
അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയാകും തന്‍റെ ഈ വര്‍ഷത്തെ അവസാന ചിത്രമെന്ന് സുഷിന്‍ ശ്യാം പറഞ്ഞു. കൊച്ചിയില്‍ നടന്ന ബോഗയ്ന്‍വില്ല സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്ക് കുസാറ്റിലെത്തിയപ്പോഴായിരുന്നു ബ്രേക്ക് എടുക്കുന്ന വിവരം സുഷിന്‍ പങ്കുവെച്ചത്.
'ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്'- സുഷിൻ പറഞ്ഞു.
ബോഗയ്ന്‍വില്ലയിലെ സുഷിന്‍ ഈണമിട്ട് ആലപിച്ച 'സ്തുതി' എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്