ലോക്‌സഭ ഇലക്ഷനില്‍ തൃശൂരില്‍ നിന്ന് വമ്പിച്ച് ലീഡോടെ ജയിച്ചു കയറിയിരിക്കുകയാണ് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. ഇപ്പോൾ താരത്തിന്റെ പ്രിയ വാഹനത്തിന്റെ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മറ്റൊന്നും അല്ല, എംപി പദവി വഹിക്കാൻ പോകുന്ന ആ ഔദ്യോഗിക വാഹനം ഏതായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് ആരാധകർ.
സുരേഷ് ഗോപി രാജ്യസഭാ അംഗമായിപ്പോള്‍ തന്നെ അദ്ദേഹം മെമ്ബർ ഓഫ് പാർലമെൻ്റ് എന്ന ബോർഡ് വച്ചത് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വാഹനമായ ടൊയോട്ട വെല്‍ഫയറിലാണ്. 2020-ലാണ് താരം ഈ വാഹനം സ്വന്തമാക്കുന്നത്.
താരത്തിൻ്റെ പക്കലുളള മറ്റൊരു വാഹനമാണ് ഔഡി Q7. സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ ഡിമാൻ്റുളള ഒരു വാഹനമാണിത്. എന്തായാലും ഈ രണ്ടു വണ്ടികളിൽ ഏതിലാവും അവരുടെ പ്രിയ താരവും എംപിയുമായ സുരേഷേട്ടൻ എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്