അന്തരിച്ച നടന്‍ ശ്രീനിവാസന്റെ വിലാപ യാത്രയ്ക്കിടെയുണ്ടായ ജനക്കൂട്ടത്തെ വിമര്‍ശിച്ച് പൃത്വി രാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യത മാനിക്കാതെ മൊബൈല്‍ ക്യാമറകളുമായി തിരക്ക് കൂട്ടുന്നവര്‍ക്കെതിരെയാണ് സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
'ദുഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തില്‍ ശാന്തമായി വിലപിക്കാന്‍ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസം മുട്ടുന്നത് കാണേണ്ടി വരുന്നത് ദാരുണമാണ്. എവിടെയും ക്യാമറകളും മൊബൈല്‍ ഫോണുകളും മാത്രം. സെല്‍ഫി എടുക്കുന്നവര്‍, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവര്‍.
അവിടെയെത്തിയ പലരും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ വിലപിക്കുന്നവരും. മരിച്ച് പോയവര്‍ക്കും അവര്‍ ബാക്കിവെച്ചു പോയവര്‍ക്കും കുറച്ചുകൂടി മര്യാദ നമ്മള്‍ നല്‍കേണ്ടതല്ലേ? ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കൗതുക ദൃശ്യമായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവില്‍ നില്‍ക്കുന്ന ആ കുടുംബത്തിന്റെ വേദന ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.
സ്വയം ചിന്തിക്കാനും തിരുത്താനും നമ്മള്‍ തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാര്‍ത്താ പ്രാധാന്യം നല്‍കണം എന്നതിനൊരു പരിധിയില്ലേ? പ്രിയപ്പെട്ട ഒരാളോട് വിട പറയാന്‍ ശ്രമിക്കുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കാണുന്ന രീതിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോയെന്നും സുപ്രിയ കുറിപ്പിലൂടെ ചോദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
