ഹോളിവുഡിന്റെ പ്രിയ താരമാണ് നിക്കോളാസ് കേജ്. ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയാണ് താരത്തെ സംബന്ധിച്ചു ഇപ്പോൾ പുറത്തു വരുന്നത്. സിനിമ ലോകത്ത് നിന്ന് വിരമിക്കുന്നതായി ആണ് ഹോളിവുഡ് സൂപ്പർസ്റ്റാർ നിക്കോളാസ് കേജ് അറിയിക്കുന്നത്.
മൂന്നോ നാലോ സിനിമകളില്‍ കൂടി നായകനായി എത്തിയ ശേഷമാകും അഭിനയത്തോട് ഗുഡ് ബൈ പറയുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അഭിമുഖത്തിലാണ് വിരമിക്കലിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
എനിക്ക് ഇനി മൂന്നോ നാലോ സിനിമകള്‍ മാത്രമാകാം ശേഷിക്കുന്നത്. എനിക്ക് പറയാനുള്ളതെല്ലാം സിനിമയിലൂടെ പറഞ്ഞുവെന്നാണ് ഞാൻ കരുതുന്നത്. എന്റെ കഴിവിന്റെ പരമാവധിയോളം പ്രകടനങ്ങളും കാഴ്ചവച്ചു. രണ്ടോ മൂന്നോ സപ്പോർട്ടിംഗ് റോളുകളും ചെയ്തു. ഇനി മൂന്നോ നാലോ പ്രധാന കഥാപാത്രങ്ങളും കൂടിയുണ്ടാകും എന്നാണ് കേജ് പറഞ്ഞത്.
1981-ല്‍ ഒരു ടെലിവിഷൻ പരിപാടിയിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആക്ഷൻ സിനിമകളിലൂടെ പ്രശസ്തനായ താരത്തിന് ലീവിംഗ് ലാസ് വെഗാസിലെ (1995) അഭിനയത്തിന് അദ്ദേഹത്തിന് അക്കാദമി അവാർഡും ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്